തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ കുടുങ്ങി കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായുള്ള നോർക്കയുടെ രജിസ്ട്രേഷൻ ഇതുവരെ തുടങ്ങാനായിട്ടില്ല. ഇന്നലെ അർദ്ധരാത്രിയോടെ തരജിസ്ട്രേഷൻ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചത്.പിന്നീട് ഉച്ചയോടെ തുടങ്ങുമെന്ന് അറിയിച്ചു.എന്നാൽ ഉച്ചയ്ക്കും തുടങ്ങിയില്ല. വൈകുന്നേരത്തോടെ മാത്രമേ രജിസ്ട്രേഷൻ തുടങ്ങുമെന്നാണ് മന്ത്രി കെ.ടി ജലീൽ പറയുന്നത്. സുരക്ഷാപരിശോധനമൂലമാണ് രജിസ്ട്രേഷൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ സാങ്കേതിക തകരാർ മൂലമാണ് രജിസ്ട്രേഷനുള്ള ലിങ്ക് തുറനാവാത്തതെന്നാണ് റിപ്പോർട്ട്
WWW. NORKAROOTS.ORG എന്ന വെബ്‌സ്‌റ്റൈലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.ഗർഭിണികൾ, കൊറോണ ഒഴികെയുള്ള രോഗങ്ങൾ കൊണ്ട് വലയുന്നവർ, വിസാ കാലാവധി കഴിഞ്ഞവർ, സന്ദർശക വിസയിലെത്തി കുടുങ്ങിപോയവർ , വിദ്യാർത്ഥികൾ എന്നിവർക്കാണ് ആദ്യപരിഗണന. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ഇല്ലാത്തതിനാൽ ആരും തിരക്കു കൂട്ടേണ്ടെന്ന് അധികൃതർ പറയുന്നത്.
മടങ്ങാനാഗ്രഹിക്കുന്നവർ ആദ്യ പടിയായി നോർക്കയിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഒപ്പം കൊവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. സർക്കാർ എല്ലാ വിധ സൗകര്യങ്ങളും മടങ്ങിവരുന്ന പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പ്രവാസികൾ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേർക്ക് വേണ്ട ക്വാറന്റൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.നിരീക്ഷണത്തിനുശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് വിടുന്നത്.
Image Filename Caption