കിളിമാനൂർ: വീട്ടിനുള്ളിൽ ചാരായം വാറ്റിയ ആളെ ഇന്ന് വെളുപ്പിന് കിളിമാനൂർ പൊലീസ് പിടികൂടി. പുളിമാത്ത്,പേടി കുളം, കരുവള്ളിയാട്പുത്തൻവീട്ടിൽ പന്നിസുനി എന്ന് വിളിക്കുന്ന സുനിൽ (47) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്ന് രണ്ടര ലിറ്റർ വ്യാജചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.