തിരുവനന്തപുരം: ആറ്റുകാൽ, കുരിയാത്തി വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റുകാൽ എം.എസ്.കെ നഗർ കോളനിയിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്‌തു. കെ.പി.സി.സി.ജന. സെക്രട്ടറി മണക്കാട് സുരേഷ് ഉദ്ഘാടനം ചെയ്‌തു. ബൂത്ത് പ്രസിഡന്റ് ആറ്റുകാൽ ജയൻ അദ്ധ്യക്ഷത വഹിച്ചു.

മണക്കാട് രാജേഷ്, കളിപ്പാൻകുളം പ്രഭാകരൻ, വാർഡ് പ്രസിഡന്റുമാരായ ടി. സുരേന്ദ്രൻ നായർ, സി. ഉണ്ണിക്കൃഷ്ണൻ, നേതാക്കളായ പാടശേരി ഉണ്ണി, രാമചന്ദ്രൻ നായർ, കുരിയാത്തി ജയൻ, ടി.ആർ. സതീഷ്, കൃഷ്ണപിള്ള, അനൂപ്. സി.എസ്, ആറ്റുകാൽ സജു, ശ്രീക്കുട്ടൻ കുര്യാത്തി, ഹരിദേവൻ, സത്യൻ, സുഗതൻ, മധു തുടങ്ങിയവർ നേതൃത്വം നൽകി.