നെടുമങ്ങാട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂവത്തൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ വീടുകളിൽ ജൈവ പച്ചക്കറി വിതരണം ചെയ്‌തു. കരയോഗം പ്രസിഡന്റ് പൂവത്തൂർ എ.ആർ. നാരായണൻ നായർ ഉദ്‌ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ജയകുമാർ, കനകനാഥ്‌, രാജേന്ദ്രൻ നായർ, രാജൻ നായർ, വിനോദ്, സുമേഷ് നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.