വെള്ളറട: ലോകമാകെ പടർന്നു പിടിച്ച കൊവിഡ് 19 ൽ നിന്നും രക്ഷിക്കാൻ രാപകൽ ഭേദമില്ലാതെ ജോലിചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യവകുപ്പ് ജീവനക്കാർക്കും ഫയർഫോഴ്സ് ജീവനക്കാർക്കും ഇന്നലെ ഉച്ചയ്ക് ഒരു നേരത്തെ അന്നം നൽകിയാണ് സ്നേഹം പ്രകടിപ്പിച്ചത്. മലയൻകാവ് വേങ്കോട് കുമാരപിള്ള പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ 150 ഓളം മട്ടൻ ബിരിയാണി അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് വിതരണം ചെയ്യാനായി സംഘം സെക്രട്ടറി ശിവൻപിള്ളയും പ്രസിഡന്റ് തങ്കരാജനും ജോ: സെക്രട്ടറി മോഹനനും ചേർന്ന് ഇന്നലെ ഉച്ചയോടെ വെള്ളറട സി.ഐ എം. ശ്രീകുമാറിനെയും എസ്.ഐ സതീഷ് ശേഖറിനും കൈമാറി.