കാസർകോട്: കൊവിഡ് ബാധിതരുടെ വിവരങ്ങൾ ചോർന്നു എന്ന റിപ്പോർട്ടിനെത്തുടർന്ന് കാസർകോട് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.ഇതിനൊപ്പം ആരോഗ്യ വകുപ്പും അന്വേഷണം നടത്തും.
കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടർചികിത്സ വേണമെന്നും തങ്ങളുടെ ആശുപത്രിയിലേക്ക് വരണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ വിളിച്ചതോടെയാണ് വിവരചോർച്ച ഉണ്ടായെന്ന് സംശയമുയർന്നത്. തിരിച്ച് വിളിക്കാൻ കഴിയാത്ത നമ്പറുകളിൽ നിന്നാണ് പല കോളുകളുമെത്തിയത് .വിളിച്ചവരിൽ ചിലർ ഹിന്ദിയിലാണ് സംസാരിച്ചത്.