കല്ലമ്പലം: സ്പ്രിൻക്ലർ കരാറിനെതിരെ ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.ബി.ജെ.പി വർക്കല മണ്ഡലം ജനറൽ സെക്രട്ടറി സജി.പി.മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പൈവേലിക്കോണം ബിജു,സെക്രട്ടറി ദീപ,നാവായിക്കുളം പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജീവ് മുല്ലനല്ലൂർ,പഞ്ചായത്ത് ജനറൽ സെക്രട്ടറി നാവായിക്കുളം അശോകൻ എന്നിവർ പങ്കെടുത്തു.