തിരുവനന്തപുരം: യൂത്ത്‌ കോൺഗ്രസ് കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലെ രോഗികൾ, കൂട്ടിരിപ്പുകാർ, ആരോഗ്യ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, പൊലീസുകാർ എന്നിവർക്ക് ഉച്ചഭക്ഷണം നൽകി. ഡി.സി.സി ഭാരവാഹികളായ ജോൺ വിനേഷ്യസ്, ആർ. പുരുഷോത്തമൻ നായർ, അഭിലാഷ് ആർ.നായർ, കെ.എസ്. ഗോപകുമാർ, യൂത്ത്‌ കോൺഗ്രസ് നേതാക്കളായ എസ്.എം. ബാലു, അനു ഏണസ്റ്റ്, ജിതിൻ കുളത്തൂർ, മായാദാസ്, അജിത് കടകംപള്ളി, അനീഷ്, വിമൽകുമാർ, ചിത്രാദാസ്, നജീബ് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.