covid-19

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ആയുർ രക്ഷാ ക്ലിനിക്കുകളുടെ ഏകോപനത്തിനും മികച്ച സേവനത്തിനും ദക്ഷിണ മേഖലാ സമിതി രൂപീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, കൊവിഡ് പ്രതിരോധത്തിനായുള്ള പരിശീലനം നൽകുക, വിവരശേഖരണം നടത്തുക തുടങ്ങിയവയ്ക്ക് മേഖലാ സമിതി നേതൃത്വം നൽകും.
സമിതി ചെയർമാനായി തിരുവനന്തപുരം ആയുർവേദ കോളേജ് ആർ.എം.ഒ ഡോ.എസ് ഗോപകുമാർ, കോ-ഓർഡിനേറ്ററായി ഭാരതീയ ചികിത്സാവകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.ആർ. അനിൽകുമാർ എന്നിവരെ നിയോഗിച്ചു.

ഡോ.ഷീബ, ഡോ.കെ.വി. ബൈജു, ഡോ.വി.കെ. സുനിത, ഡോ.ഷർമദ് ഖാൻ, ഡോ.പി.ആർ. സജി, ഡോ.രജിത് ആനന്ദ്, പങ്കജകസ്തൂരി മാനേജിങ് ഡയറക്ടർ ഡോ.ഹരീന്ദ്രൻ നായർ, ഡോ.ടി. എസ്. ജയൻ എന്നിവരാണ് സമിതി അംഗങ്ങൾ.