dgp

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ തയാറാക്കുന്നതിൽ പൊലീസിന് നിയന്ത്രണം ഏർപ്പെടുത്തി. ഡി.ജി.പിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിഡിയോ നിർമിക്കാൻ മുൻകൂർ അനുമതി തേടണം കൂടാതെ താരങ്ങളെയും വി.ഐ.പികളെയും അഭിനയിക്കാൻ നിർബന്ധിക്കരുതെന്നും നിർദ്ദേശമുണ്ട്.

ലോക്ക് ഡൗൺ കാലത്ത് നാനൂറിലേറെ വിഡിയോ സന്ദേശങ്ങൾ പൊലീസ് തയാറാക്കിയിരുന്നു. ഇതിൽ ചിലത് വൈറലായി. കൂടുതൽപ്പേർ വീഡിയോകൾ നിർമ്മാണവുമായി എത്തിയതോടെയാണ് നിയന്ത്രണവുമായി ഡി.ജി.പി എത്തിയത്.