തിരുവനന്തപുരം:പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. പേമചന്ദ്രൻ എം. പി, മുൻ മന്ത്രിമാരായ ഷിബു ബേബിജോൺ, ബാബു ദിവാകരൻ എന്നിവർ ഇന്ന് ഗവർണറെ കാണും. ഈ വിഷയം ഉന്നയിച്ച് പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും ലക്ഷം ഇമെയിൽ സന്ദേശങ്ങളയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.