തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നലെ ആശുപത്രി വിട്ടു. മൂന്നാഴ്ച പരിപൂർണ വിശ്രമം എടുക്കും. ഒരാഴ്ചത്തേക്ക് സന്ദർശകരെ അനുവദിക്കേണ്ടതില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായി സ്പീക്കറുടെ ആഫീസിൽ നിന്ന് അറിയിച്ചു.