കാട്ടാക്കട..പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ' വിശപ്പിനൊരു കൈത്താങ്ങിന്റെ ' ജനകീയ അടുക്കള മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ സന്ദർശിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, എൻ. ജയമോഹൻ, സി.ആർ. ഉദയകുമാർ, എം.ആർ. ബൈജു, ചെറിയ കൊണ്ണി സന്തോഷ് എന്നിവർ പങ്കെടുത്തു. സമാപനത്തിന്റെ ഭാഗമായി ജനകീയ അടുക്കളയിൽ ഇന്നലെ സദ്യ നൽകി. ദിവസവും 250 പേർക്ക് ഭക്ഷണപ്പൊതികൾ നൽകിയിരുന്നു. മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി, സി.ആർ. ഉദയകുമാർ, കട്ടയ്ക്കോട് തങ്കച്ചൻ, എൽ.രാജേന്ദ്രൻ, എ.സുകുമാരൻ നായർ, ലിജു സാമുവൽ, ജെ. ഫസീല, യു.ബി. അഭിലാഷ്, റിജു.വി, പി.മിനി,​ ആർ. രാഘവലാൽ, രാജേഷ് കുമാർ, ഷാൻ, നന്ദു,​ സജു, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയ അടുക്കള പ്രവർത്തനം നടത്തിയത്.