വെഞ്ഞാറമൂട്:പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് എം.പി. കോൺഗ്രസ് (ഐ) വാമനപുരം ബ്ളോക്ക് കമ്മിറ്റിയുടെയും പുല്ലമ്പാറ,തേമ്പാംമൂട് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടന്ന കൊവിഡ് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ നായർ,ഡി.സി.സി വെെസ് പ്രസിഡ‌ന്റ് ഷാനവാസ് ആനക്കുഴി,കുറ്റിമൂട് റഷീദ്,ഇ.എ.അസീസ്,കെ.രമേശൻ നായർ എന്നിവർ പങ്കെടുത്തു.തൊഴിലാളി കുടുംബങ്ങൾക്കുള്ള ഭക്ഷ്യ ധാന്യകിറ്റുകളും മാസ്‌കുകളും വിതരണം ചെയ്‌തു.