ആര്യനാട്: ലോക്ക് ഡൗൺകാലത്ത് വേറിട്ട പ്രവർത്തനം നടത്തി മാതൃകയായി ആര്യനാട് കെ.എസ്.ആർ.ടി.സി യിലെ തൊഴിലാളികൾ. ഭരണ പ്രതിപക്ഷ യൂണിയൻ വ്യത്യാസമില്ലാതെ തൊഴിലാളികൾക്ക് അസോസിയേഷന്റ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളെത്തിച്ചു. കിറ്റ് വിതരണം ആര്യനാട് ഡിപ്പോ ഐ.സി സജീവ് ഉദ്ഘാടനം ചെയ്‌തു. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗം കോട്ടൂർ ജയചന്ദ്രൻ,​ യൂണിറ്റ് സെക്രട്ടറി ആർ. ദയാനന്ദൻ, ട്രഷറർ മണിക്കുട്ടൻ കമ്മിറ്റിയംഗങ്ങളായ കള്ളോട് എ.എം. ഷെരീഫ്, മീനാങ്കൽ ഉദയൻ, പന്നിയോട് അജയകുമാർ എന്നിവർ നേതൃത്വം നൽകി.