നെടുമങ്ങാട്: ഒന്നര ലിറ്റർ നാടൻ ചാരായവും വാറ്റുപകരണങ്ങളുമായി ചുള്ളിമാനൂർ സ്വദേശികളായ മൂന്ന് യുവാക്കളെ വീട്ടിൽ നിന്ന് വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. വലിയവിള ഷംസ് കോട്ടേജിൽ ജി.അൻസിൽ മുഹമ്മദ് (23), പുലിക്കുഴി ചരുവിള വീട്ടിൽ എസ്.നാദിർഷ (23), പള്ളിനട അയണിമൂട് വീട്ടിൽ എ.മുഹമ്മദ് ഷാൻ (25) എന്നിവരാണ് പിടിയിലായത്. ടോൾ ജംഗ്‌ഷനിലെ ഒരു വീട്ടിലാണ് മൂവരും ചാരായം വാറ്റിയിരുന്നത്. സി.ഐ അജയകുമാർ, എസ്.ഐ ബാബു, എ.എസ്.ഐ മുരുകൻ, ഷൈജു, രാംകുമാർ, അബ്ദുൽ ഇർഷാദ്, സജിമോൻ, ജസ്‌നാദ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.