നെടുമങ്ങാട്: ' ആരോഗ്യ വിവരം,എന്റെ സ്വകാര്യത' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിന്റെ ഭാഗമായി ആനാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആനാട് ജംഗ്‌ഷനിൽ സംഘടിപ്പിച്ച സമരം വഞ്ചുവം അമീർ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. അബിൻ ഷീരജ് നാരായൺ, മന്നൂർക്കോണം രതീഷ്, അഡ്വ. വഞ്ചുവം അഭിലാഷ്, ആദർശ് ആർ.നായർ എന്നിവർ നേതൃത്വം നൽകി.