നെടുമങ്ങാട്: ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നെടുമങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നെടുമങ്ങാട്ടെ മാദ്ധ്യമ പ്രവർത്തകർക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്‌തു. ഡോ. യദുകൃഷ്‌ണനിൽ നിന്ന് ആർ. ഗോപകുമാർ മരുന്ന് കിറ്റ് ഏറ്റുവാങ്ങി. ഫോട്ടോഗ്രാഫർമാർ, വീഡിയോ ഗ്രാഫർമാർ എന്നിവർക്കും മരുന്ന് വിതരണം ചെയ്‌തു. ഭക്ഷ്യധാന്യക്കിറ്റും നൽകി. മേഖലാ സെക്രട്ടറി രാജേഷ് കായിപ്പാടി, പ്രസിഡന്റ് അനിൽ ആറ്റുപുറം, യൂണിറ്റ് പ്രസിഡന്റ് സുബിത എന്നിവർ നേതൃത്വം നൽകി.