നെടുമങ്ങാട്: ആനാട് പാറയ്ക്കൽ മണ്ഡപം ദേവീക്ഷേത്രം വകയായി ആനാട് ഗ്രാമപഞ്ചായത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് 30-ാം ദിവസത്തേയ്ക്കുള്ള അരിയും പച്ചക്കറിയും ഭരണസമിതി പ്രസിഡന്റ് വി. ചന്ദ്രൻപിള്ള ഗ്രാമപഞ്ചായത് പ്രസിഡന്റ് ആനാട് സുരേഷിന് കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാൻ, വാർഡ് മെമ്പർ സിന്ധു, ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡന്റ്‌ എ. മുരളീധരൻ നായർ, ഗോപകുമാർ, ആർ.അജയകുമാർ, ശുഭ തുടങ്ങിയവർ പങ്കെടുത്തു.