നെടുമങ്ങാട്: യൂത്ത് കോൺഗ്രസ് കരകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരകുളം പഞ്ചായത്തിലെ 14 വാർഡുകൾ കേന്ദ്രീകരിച്ച് നൽകിയ പച്ചക്കറിക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി ജനറൽ സെക്രട്ടറി തേക്കട അനിൽകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് ടി. അർജുനൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ കാച്ചാണി ശ്രീകണ്ഠൻ, ഷാജു ചെറുവള്ളി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം രാജീവ്, ഐ.എൻ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം നൗഷാദ് കായ്‌പാടി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വേങ്കോട് വരുൺ, മനോഹരൻ നായർ, ശാരിക, ബാഹുലേയൻ നായർ, മുനീർ, എന്നിവർ നേതൃത്വം നൽകി.