ravi-vallathol

തിരുവനന്തപുരം: സിനിമാ-സീരിയൽ രംഗത്തെ സൗമ്യസാന്നിദ്ധ്യമായിരുന്ന രവി വള്ളത്തോളിന് കലാകേരളം കണ്ണീരോടെ വിടചൊല്ലി. സംസ്‌കാര ചടങ്ങുകൾ ഇന്നലെ രാവിലെ ഒമ്പതിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്ഥാന ബഹുമതികളോടെ നടന്നു. രവി വള്ളത്തോളിന്റെ സഹോദരി മീനാക്ഷിയുടെ മകൻ ദീപക് അന്ത്യകർമ്മങ്ങൾ ചെയ്തു. കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിനെത്തിയത്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, മുകേഷ്, സംവിധായകൻ ശ്യാമപ്രസാദ്, പാലോട് രവി, നടൻമാരായ ബൈജു, നന്ദു തുടങ്ങിയവർ ഇന്നലെ വഴുതക്കാട്ടെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
സഞ്ചയനം മേയ് ഒന്നിന് രാവിലെ 8.30 ന് വഴുതക്കാട്ടെ വീട്ടിൽ നടക്കും.