നെടുമങ്ങാട്: നിർദ്ധന പ്രമേഹ രോഗികൾക്ക് സൗജന്യ ഇൻസുലിനും ഡയാലിസിസ് രോഗികൾക്ക് സൗജന്യ മരുന്നും നൽകാനുള്ള നിർദേശങ്ങളും ആരോഗ്യ, കാർഷിക,വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നലും നല്കിയുള്ള ആനാട് ഗ്രാമപഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു. 6.47 കോടി രൂപയുടെ 167 പദ്ധതികളാണ് അംഗീകാരം നേടിയത്. ഉത്പ്പാദന മേഖലയിൽ 55,19650 രൂപയും സേവന മേഖലയിൽ 2,78,56106 രൂപയും പശ്ചാത്തലമേഖലയിൽ 3,13,87580 രുപയും പട്ടികജാതി,പട്ടികവർഗ വികസനത്തിന് 64,17000 രൂപയും ഉൾപ്പെടുത്തി.ഭവന പദ്ധതിയിൽ ജനറൽ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും 480000 രൂപയും, ജനറൽ വിഭാഗം ഭവനപുനരുദ്ധാരണത്തിന് 1670000 രൂപയും പട്ടികജാതി വിഭാഗതത്തിന് 5000000 രൂപയും വകയിരുത്തിയിട്ടുണ്ട്.

 മറ്റു പദ്ധതികൾ

കാർഷിക മേഖല -19 ലക്ഷം മൃഗസംരക്ഷണമേഖല-16 ലക്ഷം ക്ഷീരവികസനം -16 ലക്ഷം പാലിയേറ്റീവ് കെയർ- 10 ലക്ഷം ആരോഗ്യ മേഖല -45 ലക്ഷം പ്രമേഹ രോഗികൾക്ക് സൗജന്യ ഇൻസുലിൻ - 1 ലക്ഷംഡയാലിസിസ് രോഗികൾക്ക് സൌജന്യ നിരക്കിൽ മരുന്ന് -1.25 ലക്ഷം  ന്യൂലൈഫ് ഭവന പദ്ധതി -7 ലക്ഷം ശുചിത്വം, മാലിന്യ സംസ്കരണം, ജലസംരക്ഷണം -16 ലക്ഷം ബഡ്സ് സ്ക്കൂൾ,പകൽ വീട്,അംഗൻവാടി -47 ലക്ഷം സ്നേഹസ്പർശം പദ്ധതി - 6 ലക്ഷം വയോജന സൗഹൃദം - 2.44 ലക്ഷം പൊതു വിദ്യാഭ്യാസം -10 ലക്ഷം പാഥേയം പദ്ധതി-2.70 ലക്ഷം ജനകീയ ഹോട്ടലുകൾ -2 ലക്ഷം ദുരന്തനിവാരണം -62.83 ലക്ഷം റോഡുകളുടെ നവീകരണം 1.69 കോടി