പോത്തൻകോട്: തോന്നയ്‌ക്കൽ സായിഗ്രാമത്തിൽ ശ്രീസത്യസായി ബാബയുടെ 9-ാമത് സമാധി ദിനാചരണം ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. തുടർന്ന് 1008 മൺവിളക്കുകൾ തെളിയിച്ചുകൊണ്ടുള്ള ദീപക്കാഴ്ചയും നടന്നു. സായിഗ്രാമിൽ നടന്ന ലളിതമായ ചടങ്ങിൽ തോന്നയ്‌ക്കൽ സായിഗ്രാമം എക്‌സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. ആന്ദകുമാർ, മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മധു, ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക അകലം പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. തുടർന്ന് സത്യസായി ഓർഫണേജ് ട്രസ്റ്റ് നിർമ്മിച്ച മാസ്‌കുകൾ ഡെപ്യുട്ടി സ്‌പീക്കർ ഏറ്റുവാങ്ങി.