carehome

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെയർഹോം പദ്ധതിയുടെ ഭാഗമായി പൗഡിക്കോണം പുലിയൻകോട് അംബേദ്കർ നഗറിൽ സജ എന്ന വീട്ടമ്മയ്‌ക്കായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സംഘം പ്രസിഡന്റ്‌ കെ. ബിജു, അസിസ്റ്റന്റ് രജിസ്ട്രാർ ഷെരീഫ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കരിയം മോഹനൻ എന്നിവർ പങ്കെടുത്തു. കേരള സ്റ്റേറ്റ് ടാക്‌സസ് എംപ്ലോയീസ് സഹകരണ സംഘമാണ് വീട് നിർമ്മിച്ചത്