തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണക്കാട് കല്ലാട്ടുമുക്ക് സ്വദേശിയായ 80 വയസുകാരി രോഗമുക്തി നേടി. ഇവരുടെ തുടർ പരിശോധനാഫലങ്ങൾ നെഗറ്റീവായി. വർക്കല പുത്തൻചന്ത സ്വദേശി മാത്രമാണ് ജില്ലയിൽ ഇനി കൊവിഡ് ബാധിതനായി ചികിത്സയിലുള്ളത്.
അതേസമയം പുതുതായി 193പേർ കൂടി ഇന്നലെ നിരീക്ഷണത്തിലായി. 137 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ആകെ 1,976 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1836 പേർ വീടുകളിലാണ്. 17പേരെ രോഗ ലക്ഷണങ്ങളുമായി ഇന്നലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ഡിസ്ചാർജ് ചെയ്‌തു. മെഡിക്കൽ കോളജിൽ 37പേരും ജനറൽ ആശുപത്രിയിൽ 6 പേരും എസ്.എ.ടി ആശുപത്രിയിൽ 4 പേരും പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ഒരാളും വിവിധ സ്വകാര്യ ആശുപത്രികളിൽ 13 പേരും ഉൾപ്പെടെ 61 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 55 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ ലഭിച്ച 68 പരിശോധനാഫലവും നെഗറ്റീവാണ്. വിവിധ സ്ഥലങ്ങളിലായി നടത്തിയ വാഹനപരിശോധനയിൽ 8064 യാത്രക്കാരെ സ്‌ക്രീനിംഗിന് വിധേയരാക്കി.
ആകെ നിരീക്ഷണത്തിലുള്ളവർ - 1,976
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 1836
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 61
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 79
പുതുതായി നിരീക്ഷണത്തിലായവർ - 193