തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കോട്ടുകാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടുകാൽ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകി. യൂണിറ്റ് പ്രസിഡന്റ് സതീഷ് കുമാർ,​ സെക്രട്ടറി രാജ് മോഹനൻ,​ ട്രഷറർ മണികണ്ഠൻ നായർ,​ ജോയിന്റ് സെക്രട്ടറി അശോക കുമാർ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് സജിക്ക് സാധനങ്ങൾ കൈമാറി. അതിയന്നൂർ ബ്ളോക്ക് വൈസ് പ്രസിഡന്റ് രജേന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ബാബുരാജേന്ദ്രപ്രസാദ്, പഞ്ചായത്ത് മെമ്പർമാരായ ചന്ദ്രലേഖ, സജി, ബിനു തുടങ്ങിയവർ പങ്കെടുത്തു.