തിരുവനന്തപുരം: 1991ബാച്ച് കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി.ശ്രീനിവാസ് സ്വയം വിരമിക്കാൻ അപേക്ഷ നൽകി.
പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുള്ള ശ്രീനിവാസ് ഇപ്പോൾ കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ ദേശീയ ഹോർട്ടികൾച്ചർ ബോർഡ് എം.ഡിയായി കേന്ദ്രഡെപ്യൂട്ടേഷനിലാണ്. രണ്ട് വർഷം കൂടി സർവീസ് ബാക്കിയിരിക്കെയാണ് സ്വയംവിരമിക്കൽ. കേന്ദ്രത്തിൽ അഡി. സെക്രട്ടറി പദവിയാണ് ശ്രീനിവാസിനുള്ളത്. കൊല്ലം കളക്ടറായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ, ഫിഷറീസ് വകുപ്പുകളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയാണ്.