may-day

തിരുവനന്തപുരം: തൊഴിലാളി ദിനമായ മേയ്ദിനം സമുചിതമായി ആചരിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടേറിയേറ്റ് അഭ്യർത്ഥിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം മേയ്ദിനാചരണം. തൊഴിൽ കേന്ദ്രങ്ങൾ, വ്യവസായ ശാലകൾ, വാസസ്ഥലങ്ങൾ, അങ്ങാടികൾ എന്നിവിടങ്ങളിൽ പതാക ഉയർത്തണം. എല്ലാവരും മേയ്ദിന പ്രതിജ്ഞ ചൊല്ലണം. സോഷ്യലിസത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്നും പ്രസ്‌താവനയിൽ തൊഴിലാളികളോട് ആവശ്യപ്പെട്ടു.