തിരുവനന്തപുരം : സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് വഴി പെൻഷൻ കൈപ്പറ്റുന്നവരുടെ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ പകർപ്പ്,ഫോൺ നമ്പർ,കുടുംബപെൻഷൻ വാങ്ങിവരുന്നവർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ മേയ് 20നകം സമർപ്പിക്കണമെന്ന് അഡിഷണൽ രജിസ്ട്രാർ അറിയിച്ചു.