corona

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വൈറസ്ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം വർദ്ധിക്കുന്നത് പുതിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു.

ഇതുവരെ 11 പേർക്കാണ് വൈറസ്ബാധിച്ചത്. ഇതിൽ മൂന്ന് പേർ രോഗമുക്തരായി. ഇന്നലെ മൂന്ന് പേർക്ക് രോഗം ബാധിച്ചു. ഇതിൽ ഒരാൾ ഇടുക്കി ഏലപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറാണ്. മറ്റ് രണ്ടു പേർ കോട്ടയത്തുള്ളവരാണ്. ഒരാൾ തിരുവനന്തപുരം ആർ.സി.സിയിലെ നഴ്സാണ്. ഗർഭിണിയായതിനാൽ കഴിഞ്ഞ മാസം 23ന് അവധി നൽകി ഇവരെ വീട്ടിലേക്ക് അയക്കുകയായിരുന്നു. മറ്റൊരാൾ കോട്ടയത്തെ സർക്കാർ ആശുപത്രിയിലെ അറ്റൻഡറാണ്. നേരത്തെ വൈറസ് ബാധിച്ച അഞ്ചു പേർ ചികിത്സയിൽ തുടരുകയാണ്.

കോഴിക്കോട് രണ്ട് ഹൗസ്‌സർജൻമാർക്കും സ്വകാര്യ ആശുപത്രിയിലെ നഴ്സിനുമാണ് രോഗം ബാധിച്ചത്. കൊല്ലത്ത് ആശാവർക്കറും കോട്ടയത്ത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സും ചികിത്സയിലാണ്. കോട്ടയം മെഡിക്കൽ കോളേജിൽ രോഗീപരിചരണത്തിലൂടെ വൈറസ് ബാധിച്ച കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിനും, നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാർക്കും രോഗം ഭേദമായി...