പാറശാല:കർഷക പെൻഷനും കേന്ദ്ര സഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. പവതിയാൻവിള ശ്രീ നിലയത്തിൽ കർഷകനായ കെ.പി.ശ്രീകണ്ഠൻ നായരാണ് തനിക്ക് ലഭിച്ച കർഷക പെൻഷനായ 8,400രൂപയും, കേന്ദ്ര സർക്കാരിന്റെ കർഷക സഹായമായി ലഭിച്ച 2,000 രൂപയും ഉൾപ്പെടെ 10,400 രൂപ കോവിഡ് -19ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.