കിളിമാനൂർ: കഴിഞ്ഞ ദിവസം വൈകിട്ട് പെയ്‌ത കനത്ത മഴയിൽ കൂറ്റൻ നെല്ലിമരം ഒടിഞ്ഞുവീണ് ആട്ടോ പൂർണമായും തകർന്നു. കിളിമാനൂരിന് സമീപം അടയമൺ കൊപ്പം ജംഗ്ഷനിലാണ് സംഭവം. കൊപ്പം സന്ധ്യാ സദനത്തിൽ ബിജുവിന്റെ ആട്ടോയാണ് തകർന്നത്. മരം ഒടിഞ്ഞുവീഴുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരും ബിജുവും പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല.