തിരുവനന്തപുരം :കരമനയാറ്റിൽ ചൂണ്ടയിടുകയായിരുന്ന വൃദ്ധൻ നദിയിൽ വീണു മുങ്ങിമരിച്ചു. കരമന നിറമൺകര ശങ്കർനഗറിൽ തോട്ടത്തുവിളാകം വീട്ടിൽ ലക്ഷ്‌മണൻനാടാർ ( 68 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കരമന തളിയിൽ ശിവക്ഷേത്രത്തിന് സമീപത്തുള്ള കടവിലാണ് സംഭവം . കരമന പൊലീസും ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.