പാറശാല: പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മ നെയ്യാറ്റിൻകര പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് നൽകുന്നതിനായി സമാഹരിച്ച 500 കുപ്പി മിനറൽ വാട്ടറും 500 കവർ ബിസ്കറ്റും കെ.ആൻസലൻ എം.എൽ.എ പൊഴിയൂർ സബ് ഇൻസ്‌പെക്ടർ പ്രസാദിന് കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ബെൻഡാർവിൻ,സബ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ, സാംസ്കാരിക കൂട്ടായ്മയുടെ ചെയർമാൻ പി.എസ്.മേഘാവർണ്ണൻ, പൊലീസ് അസോസിയേഷൻ ഭാരവാഹികളായ ക്രിസ്റ്റി,അനിൽകുമാർ, വാർഡ് മെമ്പർ എസ്.പ്രസൂൺ എന്നിവർ പങ്കെടുത്തു.