നെടുമങ്ങാട്:നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ 70 ലീറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.വീട്ടിൽ വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചതിന് മൂന്നാനക്കുഴി അരശുംമൂട് ഒറ്റ കൊമ്പ് പുതുവൽപുത്തൻ.വീട്ടിൽ സനിൽ രാജിനെ (48)അറസ്റ്റ് ചെയ്തു.നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമരായ ഗോപകുമാർ,എബിൻ,രമ്യ,സുധീർ കുമാർ എന്നിവർ പങ്കെടുത്തു.