പാറശാല: ദേശീയപാതയോരത്ത് അവശനിലയിൽ കണ്ടെത്തിയ വൃദ്ധനെ എക്സൈസിന്റെ നേതൃത്വത്തിൽ ആശുപത്രിയിലാക്കി.ഇന്നലെ വൈകിട്ട് 6ന് അമരവിള ചെക്ക് പോസ്റ്റിന് സമീപത്തെ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ വൃദ്ധനെയാണ് തിരുവനന്തപുരംമെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പലയിടങ്ങളിലായി ചുറ്റി തിരിഞ്ഞ് നടന്നിരുന്നതിനാൽ കൊവിഡ് പരിശോധനകൾക്ക് ശേഷം വ്യദ്ധ സദനത്തിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.