vella
വെള്ളറട ആനപ്പാറയിൽ പൊലീസ് ഡ്രോൺ പരിശോധന നടത്തുന്നു

പാറശാല: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെയും വ്യാജമദ്യനിർമ്മാണവും വിൽപ്പനയും കണ്ടെത്തുന്നതിനുമായി വെള്ളറട പൊലീസ് ഡ്രോൺ പരിശോധന വ്യാപകമാക്കി. വെള്ളറട,ആറാട്ടുകുഴി, ആനപ്പാറ ഭാഗങ്ങളിലാണ് നിരീക്ഷണ പ്പറക്കൽ നടത്തിയത്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കും ഇവിടെ നിന്നും അങ്ങോട്ടും അതിർത്തിയിലൂടെ അധികൃതരുടെ കണ്ണുവെട്ടിച്ച് നുഴഞ്ഞു കയറുന്നവരെ പിടികൂടാനും ചീട്ടുകളിയുൾപ്പെടെ ആളുകൾ കൂട്ടം ചേരുന്നത് തടയുകയുമാണ് പരിശോധനയുടെ ലക്ഷ്യം. അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് വരുംദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്ന് ഡിവൈ.എസ്.പി അനിൽകുമാർ അറിയിച്ചു.ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിയമലംഘകരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കുമെന്ന് വെള്ളറട സി.ഐ ശ്രീകുമാറും എസ്.ഐ സതീഷ് ചന്ദ്രശേഖറും പറഞ്ഞു.