rootmap

തിരുവനന്തപുരം: വർക്കലയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാൾ ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തി. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുടുംബാംഗങ്ങളോടൊപ്പം വർക്കല താലൂക്ക് ആശുപത്രി, തിരുവനന്തപുരം ജനൽ ആശുപത്രി , മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പോയെന്നാണ് വ്യക്തമായത്. ഭാര്യയെയും മക്കളെയും ഡോക്ടറെ കാണിക്കാനാണ് ഇയാൾ ഇവിടങ്ങളിൽ പോയത്. ഇയാളുടെ റൂട്ട് മാപ്പ് പുറത്തിറക്കി.