കല്ലമ്പലം: ചാരായവും വാറ്റുപകരണങ്ങളുമായി പള്ളിക്കലിൽ മദ്ധ്യവയസ്കൻ പിടിയിൽ. മടവൂർ പടിഞ്ഞാറ്റേല ചരുവിള വീട്ടിൽ ഉണ്ണി (56) യാണ് പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന കക്കോട് മരിയഞ്ചിരിക്കോണത്തെ വാടക വീട്ടിൽ ചാരായം വാറ്റുന്നതിനിടയിലാണ് പിടിയിലായത്. അര ലിറ്റർ വ്യാജ ചാരായവും വാറ്റുപകരങ്ങങ്ങളും പിടിച്ചെടുത്തു. പള്ളിക്കൽ ഐ.എസ്.എച്ച്.ഒ അജി.ജി.നാഥ്‌, എസ്.ഐ പി.അനിൽകുമാർ, ജി.എസ്.ഐ അജയകുമാർ, എ.എസ്.ഐ ബാബു, സി.പി.ഒ മാരായ ജിജു, പ്രസേന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.