തിരുവനന്തപുരം: മഹാമാരി ദുരന്തം വിതച്ച കൊവിഡ് കാലത്ത് സ്നേഹത്തിന്റെ കരുതലുമായി രാജീവ് ഗാന്ധി മെമ്മോറിയല്‍ ചാരിറ്റബിള്‍ കലാസാംസ്‌കാരിക സമിതി. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ദുരിതമനുഭവിക്കുന്ന ദിവസക്കൂലിക്കാരായ നിര്‍ദ്ധന കുടുംബങ്ങള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും സാമ്പത്തിക സഹായവും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ.എസ് അഖില്‍ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കി. സുരേഷ് ഗാന്ധി, ജിതേന്ദ്രന്‍.പി, സരിതാ സുനി, ജയന്‍ പങ്കജ്, മോഹനന്‍ നായര്‍, പനങ്ങോട്ട്‌കോണം വിജയന്‍, ജഗന്യ ജയന്‍, സമ്മര്‍ ദാസ്, സരിതാ, ഗോപന്‍, സോണി, വലിയവിള സുരേഷ്, മധു ഗാന്ധി പുരം,റിച്ചാര്‍ഡ്, സന്തോഷ്, അമല്‍ എന്നിവര്‍ പങ്കെടുത്തു.