th

തിരുവനന്തപുരം: സപ്ലൈകോ ജീവനക്കാരനായ സി.ഐ.ടി.യു നേതാവിന്റെ സസ്പെൻഷനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു.
സപ്ലൈകോയിലെ സി.ഐ.ടി.യു നേതാവിനെ സസ്പെൻഡ് ചെയ്യാൻ ഭക്ഷ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി മാദ്ധ്യമപ്രവർത്തകനായി അഭിനയിച്ചത് വിവാദമായിരുന്നു. അനിൽകുമാറിനെ മന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി മാദ്ധ്യമപ്രവർത്തകൻ എന്ന വ്യാജേന ഫോൺവിളിക്കുകയും സംഭാഷണം റെക്കോഡ് ചെയ്യുകയും ചെയ്തു. ഇതിൽ സർക്കാരിനെതിരെ സംസാരിച്ചെന്ന് പറഞ്ഞ് സസ്പെൻഡ് ചെയ്യുകയായിരുന്നു. പ്രൈവറ്റ് സെക്രട്ടറിയുടെ ആൾമാറാട്ടം തിരിച്ചറിഞ്ഞതോടെ നടപടി ആവശ്യപ്പെട്ട് സി.ഐ.ടി.യു രംഗത്തെത്തുകയായിരുന്നു.