മുടപുരം :കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം കമ്മിറ്റിയുടെയും ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അമ്പതിൽപരം അവശതകൾ അനുഭവിക്കുന്ന രോഗികൾക്ക് ജീവൻരക്ഷാമരുന്നുകൾ നൽകി.കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു.എസ്.കിഴുവിലം,ഡി.സി.സി മെമ്പർ വി.ബാബു,ജെ.ശശി,ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് മെമ്പർമാരായ സൈന,സുജ,കോൺഗ്രസ് നേതാക്കളായ സതീ കുഞ്ഞു ശങ്കരൻ,സുദേവൻ,മോഹനൻ നായർ,ഹാഷിം മുരുകൻ,സാബു, ബാബുരാജ്,നിസാർ റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.