pic-

പാലക്കാട്: കൊവിഡ് വ്യാപനം തടയാൻ പാലക്കാട്ട് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. അതിർത്തിയിലും നിയന്ത്രണം ശക്തമാക്കും. ചരക്കുനീക്കത്തെ ബാധിക്കാത്ത രീയിതിലായിരിക്കും നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. കോട്ടയം ജില്ലയിൽ രണ്ടു ദിവസങ്ങൾക്കുള്ളിൽ 11 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി പി.തിലോത്തമൻ അറിയിച്ചു. രോഗം ബാധിച്ച മേഖലയിൽ അവശ്യ സർവീസ് ഒഴികെ മറ്റൊന്നും പ്രവർത്തിക്കില്ല. അവശ്യസാധനങ്ങൾ വീട്ടിൽ എത്തിച്ച് നൽകും. ഹോട്ട്സ്‌പോട്ടുകളിൽ മെഡിക്കൽ സ്റ്റോറുകൾ മാത്രമാവും പ്രവർത്തിക്കുക.