തിരുവനന്തപുരം: രാജ്യത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി നോർക്ക ഏർപ്പെടുത്തിയ ഓൺലൈൻ രജിസ്‌ട്രേഷന് മികച്ച പ്രതികരണം .ഇന്നുരാവിലെ 11 മണിവരെ വരെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,65,630 ആണ്. ഇവരിൽ 65,608 പേരും യുഎഇയിൽ നിന്നാണ്.
സൗദി അറേബ്യ- 20,755, ഖത്തർ -18,397,കുവൈറ്റ് - 9626,ഒമാൻ -7286,ബഹറിൻ- 3451, മാലദ്വീപ്- 1100, യു.കെ.- 1342,യു.എസ്.എ.-965, റഷ്യ-563, യുക്രൈൻ- 550 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തവരുടെ എണ്ണം.സർക്കാർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണിത്.
വിസാ കാലാവധി കഴിഞ്ഞവർ, വിസിറ്റിംഗ് വിസയിൽ എത്തിയവർ, വൃദ്ധർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവർക്കായിരിക്കും മുൻഗണന. കൊവിഡ് പരിശോധനയിൽ നെഗറ്റിവാകുന്നവർക്ക് മാത്രമേ നാട്ടിലേക്ക് മടങ്ങാനാവൂ. നാട്ടിലെത്തായാലും നിരീക്ഷണത്തിൽ കഴിയേണ്ടി വരും. www.norkaroots.net എന്ന വെബ്സ്റ്റൈലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. നോർക്ക രജിസ്ട്രേഷന് www.registernorkaroots.org എന്ന ലിങ്കും സന്ദർശിക്കാവുന്നതാണ്.