sree-narayana

ശിവഗിരി: കൊറോണ വ്യാപനവും സംസ്ഥാനത്തെ സാമൂഹിക സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് ഈവർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും മഹാസമാധി ആചരണവും പൂജകളും അന്നദാനവുമായി ചുരുക്കാൻ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ ബോർഡ് യോഗം തീരുമാനിച്ചു. ഘോഷയാത്രയും സമ്മേളനങ്ങളും ഉണ്ടായിരിക്കില്ല.

ഒക്ടോബർ 31വരെ ശിവഗിരി മഠത്തിലും അനുബന്ധ സ്ഥാപനങ്ങളിലും മറ്റ് ആഘോഷങ്ങളും ഒഴിവാക്കുമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ അറിയിച്ചു.ശാരദപ്രതിഷ്ഠാ വാർഷികത്തിൽ നടത്താറുളള ധർമ്മമീമാംസ പരിഷത്തും ഒഴിവാക്കി. ചിത്രപൗർണമി ദിവസം (മേയ് 7) വെളുപ്പിന് 4 മണിക്ക് ലഘൂകരിച്ച പ്രത്യേക പൂജകളോടെ 108-ാം വാർഷികം നടത്തും.