മുടപുരം:മംഗലപുരം ഗ്രാമ പഞ്ചായത്തിൽ മുണ്ടക്കൽ,മുല്ലശേരി മേഖലകളിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി ഭക്ഷ്യധാന്യം വിതരണം ചെയ്തു.ഡെപ്യുട്ടി സ്പീക്കർ വി.ശശി വിതരണോദ്‌ഘാടനം നിർവഹിച്ചു.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.ഷാനിബ ബീഗം,സി.പി.എം ഏരിയ സെക്രട്ടറി മധു മുല്ലശേരി,മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി,സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്,അസിസ്റ്റന്റ് സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ,ജനതാദൾ (എസ് )സംസ്ഥാന സെക്രട്ടറി പ്രദീപ്‌ ദിവാകരൻ,സി.പി .ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരുക്കുംപുഴ സുനിൽ,ജനതദൾ മണ്ഡലം പ്രസിഡന്റ് സി.പി.ബിജു,മഹിളാ സംഘം സെക്രട്ടറി ഗംഗാ അനി എന്നിവർ പങ്കെടുത്തു.