വർക്കല:സംസ്ഥാന സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് മുൻഗണനാ വിഭാഗം പിങ്ക് കാർഡ് ഉടമകൾക്ക് വർക്കലയിൽ വിതരണം ചെയ്ത് തുടങ്ങി.വിതരണോദ്ഘാടനം ഉദ്ഘാടനം അഡ്വ:വി ജോയി എം.എൽ.എ നിർവഹിച്ചു.വർക്കല സപ്ലൈകോ സൂപ്പർ മാർക്കറ്റ് മാനേജർ സജിലാൽ.നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു. പിങ്ക് കാർഡുളള കാർഡിന്റെ അവസാനത്തെ അക്കങ്ങൾ യഥാക്രമം 1-ഇന്ന് , 2-29, 3-30, 4- മേയ് 2, 5-3, 6-4, 7-5, 8-6, 9-7 എന്ന രീതിയിലായിരിക്കും വിതരണം.