chennithala

തിരുവനന്തപുരം: കണ്ണൂരിലെയും കാസർകോട്ടെയും കൊവിഡ് രോഗബാധിതരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നതിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ ചോരാതെ കാത്തു സൂക്ഷിക്കുന്നതിൽ സർക്കാർ കാട്ടിയ അലംഭാവവും ജാഗ്രതക്കുറവുമാണ് ചോർച്ചയ്ക്ക് കാരണം. പൊലീസ് തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ നിന്നാണ് ചോർച്ച ഉണ്ടായതെന്നാണ് വിശദീകരണം. വിവരശേഖരണവും വിശകലനവും സ്പ്രിൻക്ലറാണ് ചെയ്യുന്നതെങ്കിൽ പൊലീസ് എന്തിന് പ്രത്യേക സംവിധാനമൊരുക്കിയെന്ന് ചോദിച്ച ചെന്നിത്തല വിവര ചോർച്ചയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.