തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിരന്തരം പ്രവർത്തിച്ചുവരുന്ന പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളിലെയും പുസ്തക വിതരണ ഡിപ്പോകളിലെയും ജീവനക്കാർക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് പ്രഭാത് ബുക്ക് ഹൗസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി.ദിവാകരൻ എം.എൽ.എ ആവശ്യപ്പെട്ടു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ പുസ്തക പ്രസിദ്ധീകരണങ്ങളും വിതരണവും നിലച്ചു. പുസ്തകങ്ങൽ വിറ്റഴിക്കാൻ മാർഗമില്ല. പുസ്തകങ്ങൾ അച്ചടിച്ചുകൊണ്ടിരുന്ന നിരവധി പ്രസുകളിലെ ജീവനക്കാരും ദുരിതങ്ങളിലാണ്. പ്രസാധക സ്ഥാപനങ്ങൾ, വിതരണ ഡിപ്പോകൾ, അച്ചടിശാലകൾ എന്നിവിടങ്ങളിലെ നൂറുകണക്കിന് ജീവനക്കാർ കടുത്ത ദാരിദ്ര്യത്തിലാണ്. പ്രസാധകശാലകൾക്ക് പലിശ രഹിത വായ്പയും ജീവനക്കാർക്ക് താത്കാലിക ദുരിതാശ്വാസ സഹായവും നൽകാൻ സർക്കാർ സന്നദ്ധമാകണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.