വർക്കല: ഇലകമൺ ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബൈക്കിൽ കറങ്ങി ചാരായ വിൽപ്പന നടത്തിവന്ന യാളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു.അയിരൂർ കൈതപ്പുഴ അങ്കൻവാടിക്ക് സമീപം കുടക്കുന്ന് കോളനിയിൽ വിഷ്ണുവിലാസം വീട്ടിൽ മോഹനനെയാണ് (45) അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.വീടിന്റെ പിറകുവശത്തെ ഷെഡിലാണ് വ്യാജ ചാരായം നിർമ്മിച്ച ശേഷം വില്പന നടത്തിവന്നത്.സി.ഐ.ജി.രാജ്കുമാർ,എസ്.ഐ.ഡി.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.